നമിതയെ അതിസുന്ദരിയാക്കി ഈ താര പുത്രി

  ചുരുങ്ങിയ കാലം കൊണ്ട് മലയാളികളുടെ മനസ്സിൽ ഇടംനേടിയ നായികയാണ് നടി നമിത പ്രമോദ്. ഒരുപാട് സിനിമകളിൽ അഭിനയിച്ചിട്ടില്ല എങ്കിലും അഭിനയിച്ച സിനിമകളിൽ മിക്കതും വിജയിച്ചിട്ടുള്ള  നടിയാണ് നമിതാ പ്രമോദ്. 

സിനിമയിൽ മാത്രമല്ല സോഷ്യൽമീഡിയയിലും നടി സജീവമാണ്. ഇടയ്ക്കിടെ തൻറെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ നമിത പങ്കുവയ്ക്കാറുണ്ട്. മിക്ക ചിത്രങ്ങളും വൈറൽ ആവാറുണ്ട്. സീരിയലിലൂടെ കരിയർ തുടങ്ങിയ നാമിതാപ്രമോദ് മലയാള സിനിമയുടെ ഗതി തന്നെ മാറ്റിയ ട്രാഫിക് എന്ന ചിത്രത്തിലൂടെയായിരുന്നു വെള്ളിത്തിരയിലെത്തിയത്. നമിത തെലുങ്കിലും അഭിനയിച്ചിട്ടുണ്ട്. പ്രമോദിന്റെയും ഇന്ദുവിനെയും മൂത്ത മകളാണ് നമിതാ പ്രമോദ്പ്, അഖിത പ്രമോദ് എന്ന ഒരു അനിയത്തി കൂടി നമിതയ്ക്ക് ഉണ്ട്.  തമിഴിൽ നിമിർ എന്ന ചിത്രത്തിൽ അഭിനയിച്ചതും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.നമിതയുടെ പുതിയ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. നടനും സംവിധായകനുമായ നാദിർഷ യുടെ മകൾ ആയിഷ നാദിർഷ ആണ് സമിതി സുന്ദരിയാക്കി ഒരുക്കിയിരിക്കുന്നത്. ജിസ് സ്റ്റോൺ ഫോട്ടോഗ്രഫി ആണ് പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. ഇതിനുമുൻപും നമിതയുടെ അടുത്ത കൂട്ടുകാരിയായ ആയിഷ നടിയുടെ സ്റ്റൈലിസ്റ്റ് ആയി എത്തിയിരുന്നു       

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)
വളരെ പുതിയ വളരെ പഴയ