തൻറെ ജീവിതത്തിലെ വലിയൊരു സന്തോഷം പങ്കുവച്ച് എത്തിയിരിക്കുകയാണ് നടൻ അർജുൻ അശോകൻ. ഞങ്ങളുടെ രാജകുമാരി എത്തി, അച്ഛൻറെ പെൺകുട്ടി, അമ്മയുടെ ലോകം. പെൺകുട്ടിയുടെ അച്ഛനായ സന്തോഷം പങ്കുവെച്ചുകൊണ്ട് അർജുൻ അശോകൻ സോഷ്യൽ മീഡിയ പേജുകളിലൂടെ കുറിച്ചത് ഇങ്ങനെയാണ്.
കുഞ്ഞിനെ കയ്യിൽ എടുത്തു നിൽക്കുന്ന ഒരു ചിത്രവും അർജുൻ അശോകൻ ആരാധകർക്ക് വേണ്ടി പങ്കുവെച്ചിട്ടുണ്ട്.
2018 ഡിസംബർ രണ്ടിന് ആയിരുന്നു അർജുൻ ചെയ്യും നികുതി യുടെയും വിവാഹം. അർജുന്റെ ഭാര്യ നികിത ഇൻഫോപാർക്ക് ഉദ്യോഗസ്ഥയാണ്. ഒൻമ്പതു വർഷമായുള്ള നീണ്ട പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരായത്.
നടൻ ഹരിശ്രീ അശോകൻ റെ മകനാണ് അർജുൻ അശോകൻ. 2012 ഓർക്കൂട്ട് ഒരു ഓർമ്മക്കൂട്ട് എന്ന ചിത്രത്തിലൂടെയായിരുന്നു അർജുൻ അശോകൻ അഭിനയരംഗത്തെത്തുന്നത്. 2017 മുതലാണ് അർജുൻ അഭിനയരംഗത്ത് സജീവമാകാൻ തുടങ്ങിയത്. പറവ, ബിടെക്, വരത്തൻ, ജൂൺ, ഉണ്ട, അമ്പിളി, ട്രാൻസ്, തുടങ്ങിയ എല്ലാ വിജയ ചിത്രങ്ങളിലും അർജുൻ അശോകൻ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു.