വിഡിയോ എടുത്ത് പൂർണിമ മകനെ വഴക്കുപറയുന്ന മല്ലിക

 ആരാധകർക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് സുകുമാരന്റേത്. സുകുമാരനെയും  മല്ലികയെയും പോലെ   മക്കളും സിനിമയിൽ തന്നെയാണ് .  ഭാവിയില്‍ തന്റെ മക്കളുടെ ഡേറ്റിനായി മലയാള സിനിമ കാത്തിരിക്കുന്ന ദിവസമുണ്ടാവുമെന്നും സുകുമാരൻ  പറഞ്ഞിരുന്നു. ആ വാക്കുകള്‍ യാഥാര്‍ത്ഥ്യമാവുകയായിരുന്നു പിന്നീട്. മക്കളെക്കുറിച്ചും മരുമക്കളെക്കുറിച്ചുമൊക്കെ ഇപ്പോഴും വാചാലയായി മല്ലികയുമുണ്ട് . . തിരുവനന്തപുരം വിട്ട് കൊച്ചിയിലേക്ക് മാറാൻ മല്ലികക്ക് താല്പര്യമില്ല . കൊച്ചിയില്‍ ഫ്‌ളാറ്റുണ്ടെന്നും ഇടയ്ക്ക് അവിടെ പോയി താമസിക്കാറുണ്ടെന്നും താരം പറയാറുണ്ട്. മക്കള്‍ക്കും മരുമക്കള്‍ക്കും ഇടയിലേക്ക് അനാവശ്യമായ ഇടപെടലുകള്‍ നടത്തുന്നയാളല്ല താനെന്നും  മല്ലിക പറഞ്ഞിരുന്നു.

  അമ്മ മല്ലിക   നാളുകള്‍ക്ക് ശേഷം മക്കള്‍ക്ക് അരികിലേക്ക് എത്തിയിരിക്കുകയാണ്. ഇന്ദ്രജിത്തിന്റെ വീട്ടിലേക്ക് എത്തിയ സന്തോഷം പങ്കുവെച്ചത് മരുമകൾ  പൂര്‍ണ്ണിമയായിരുന്നു. ഇന്ദ്രനും അമ്മയും തമ്മിലുള്ള തര്‍ക്കം ഇങ്ങനെയാണെന്ന് പറഞ്ഞായിരുന്നു പൂർണിമ വീഡിയോ പോസ്റ്റ് ചെയ്തത്. അമ്മ പറയുന്നത് മുഴുവന്‍ കേട്ടിട്ട് ചാടടെയെന്നായിരുന്നു മല്ലിക പറഞ്ഞത്. ഇന്ദ്രജിത് പറയുന്നത് എത്ര നാളായി അത് വാങ്ങിക്കാന്‍ പറയുന്നു, അമ്മയ്ക്ക് അത് ഇതുവരെ കഴിഞ്ഞിട്ടില്ലെന്നുമായിരുന്നു. സാധനം ആ പയ്യന്‍ കൊണ്ടുവന്ന് തരും. അച്ഛന്‍ പറഞ്ഞത് സത്യമാണല്ലോയെന്നായിരുന്നു നച്ചുവിന്റെ ചോദ്യം.

 കൂടത്തായി സീരിയല്‍ ലൊക്കേഷനില്‍ അമ്മയ്ക്ക് ഉപയോഗിക്കാനായി സ്വന്തം കാരവാന്‍ അയച്ചിരുന്നു ഇന്ദ്രജിത്ത്. അമ്മ തന്നെ എപ്പോഴും ജയിക്കും എന്നും. ആരാണ് കൊച്ചിയില്‍ ഇപ്പോൾ എത്തിയിട്ടുള്ളതെന്ന് നോക്കൂ, ഈ വഴക്കുകളൊക്കെ ഞാന്‍ ഒരുപാട് മിസ്സ് ചെയ്യുന്നുണ്ടായിരുന്നു. അമ്മയുടെ വഴക്ക് കേട്ട് നില്‍ക്കുന്ന മകനെയാണ്  വീഡിയോയില്‍ കാണുന്നത്. അമ്മ തന്നെയാണ് അവസാനം  വഴക്കില്‍ വിജയിച്ചിട്ടുള്ളത്. ദിവസങ്ങൾക്ക്  ശേഷം അമ്മ കൊച്ചിയിലെത്തിയതിന്റെ സന്തോഷത്തിലാണ് ഇന്ദ്രജിത്തും  കുടുംബവും. ഇടയ്ക്ക് സമയം കിട്ടുമ്പോള്‍ വരാനാണ് താന്‍ മക്കളോട് പറയാറുള്ളതെന്ന് മല്ലിക പറഞ്ഞിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)
വളരെ പുതിയ വളരെ പഴയ