തലകുത്തിനിന്ന് മോഹൻലാലിൻറെ മകളുടെ അഭ്യാസം

   വിസ്മയ മോഹൻലാലും ആക്ഷനും 

മോഹൻലാലിൻറെ ആക്ഷനുകൾ എപ്പോഴും ആരാധകർക്ക് പ്രിയപ്പെട്ടതാണ്. മകൻ പ്രണവ് മോഹൻലാലിൻറെ കാര്യവും ഇങ്ങനെ തന്നെയാണ്. ആക്ഷൻ സീനുകൾ വളരെ നന്നായി പ്രണവിന് കൈകാര്യം ചെയ്യാൻ കഴിയുമെന്ന് തെളിയിച്ചതായിരുന്നു. മെയ് വഴക്കത്തിന്റെ കാര്യത്തിൽ അച്ഛനെയും ചേട്ടനെയും പോലെ തന്നെ താൻ ഒട്ടും മോശമല്ല എന്ന് തെളിയിച്ചു കൊണ്ടുള്ള ഒരു വീഡിയോ ആണ് ഇപ്പോൾ വിസ്മയ മോഹൻലാൽ ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്.

 ഇൻസ്റ്റഗ്രാമിൽ വിസ്മയ പങ്കുവെച്ച് ഒരു വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ഏറെ ചർച്ചയാകുന്നത്. തലകുത്തി നിന്നുകൊണ്ടാണ് വിസ്മയയുടെ അഭ്യാസങ്ങൾ. അപകടകരമായ ഈ അഭ്യാസം വളരെ നിഷ്പ്രയാസം ആണ് വിസ്മയ ചെയ്യുന്നത്. 

 കഠിന പരീക്ഷയിൽത്തിൽ വിസ്മയ മോഹൻലാൽ

ഇതിനു മുന്നേയും തായ് ആയോധനകലകൾ പലതും പരീക്ഷിക്കുന്നതിൻറെ  വീഡിയോയും വിസ്മയ മോഹൻലാൽ പങ്കുവെച്ചിരുന്നു തായ്‌ലൻഡിൽ ആണ് വിസ്മയ മോഹൻലാൽ ഇപ്പോഴുള്ളത് അവിടെവച്ചാണ് ആയോധനകലകൾ പരിശീലിക്കുന്നത്.

1 അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
വളരെ പുതിയ വളരെ പഴയ