വരികൾ തെറ്റിയാലും പാട്ടിൽ ലയിച്ച് ഇന്ദ്രജിത്തിന്റെ മകൾ

 പ്രേക്ഷകരുടെ പ്രിയപ്പെട്ട താരം കുടുംബമാണ് ഇന്ദ്രജിത്തിന്റെയും പൂർണിമ ഇന്ദ്രജിത്തിന്റെയും.സോഷ്യൽ മീഡിയയിൽ സജീവമായ ഈ കുടുംബം ഇവരുടെ ചെറുതും വലുതുമായ വിശേഷങ്ങളെല്ലാം പങ്കുവയ്ക്കാറുണ്ട്. പൂർണിമ ഇപ്പോൾ ഷെയർ ചെയ്തിരിക്കുന്നത് ഇളയമകൾ ഇന്ദ്രജിത്തിന്റെ ഒരു പഴയ വീഡിയോ ആണ്. പ്രേമം സിനിമയിലെ മലരേ എന്ന പാട്ട് ആസ്വദിച്ചു പാടുകയാണ് കുഞ്ഞി നാച്ചു അഞ്ചു വർഷം മുൻപുള്ള വീഡിയോ ആണിത്. 
 വരികൾ പലതും തെറ്റുന്നു ഉണ്ടെങ്കിലും ഭാവം ഒട്ടും മാറ്റാതെ ആസ്വദിച്ച് പാടുകയാണ് നക്ഷത്ര ഇന്ദ്രജിത്ത്. നിരവധിപേരാണ് പൂർണിമ ഇന്ദ്രജിത്ത് ഷെയർ ചെയ്ത് വീഡിയോയുടെ താഴെ കമൻറുകൾ എത്തുന്നത്. അവൾ ഒരിക്കൽ പോലും കണ്ണുകൾ തുറക്കുന്നില്ല വളരെ ക്യൂട്ട് ആയ വീഡിയോ എന്നായിരുന്നു പോളി മാണി കമൻറ് ചെയ്തിരുന്നത്.
 ഇത്ര വർഷത്തിനിടെ കേട്ട ഏറ്റവും ക്യൂട്ട് ആയ വേർഷൻ. കുറച്ചു സമയമെടുത്തു മനസ്സിലാക്കാൻ എന്നായിരുന്നു വിജയ് യേശുദാസ് കമൻറ് ചെയ്തിരുന്നത്.ആരാധകർ കമൻറ് ചെയ്യുന്നത്  മലരേ എന്ന പാട്ടിനുള്ള നക്ഷത്ര ഇന്ദ്രജിത്തിന് എക്സ്പ്രഷൻ കണ്ടിട്ട് സിനിമയിൽ നിവിൻ പോളി പോലും ഇത്രയും നല്ല അഭിനയം കാഴ്ച വെച്ചിട്ടില്ല എന്നാണ്.

 ദിവസങ്ങൾക്ക് മുൻപ് മല്ലികാ സുകുമാരൻ തിരുവനന്തപുരത്തുനിന്നും കൊച്ചിയിലെ ഇന്ദ്രജിത്തിനെ ഫ്ലാറ്റിലെ തോതിലുള്ള വിശേഷങ്ങളും പൂർണിമ ഇന്ദ്രജിത്ത് ഷെയർ ചെയ്തിട്ടുണ്ടായിരുന്നു. ജീവിതത്തിലെ ഓരോ മനോഹര നിമിഷവും ഇവർ ആരാധകരുമായി പങ്കുവെക്കാറുണ്ട് .
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)
വളരെ പുതിയ വളരെ പഴയ