ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ആറാട്ടിന്റെ ചിത്രീകരണം പാലക്കാട് ആരംഭിച്ചു. മോഹൻലാലിനെ നായകനാക്കിയാണ് ഉണ്ണികൃഷ്ണൻ സിനിമ സംവിധാനം ചെയ്യുന്നത്.
സിനിമയുടെ ആദ്യഘട്ട ചിത്രീകരണം തുടങ്ങുന്നത് കിഴക്കഞ്ചേരി യിലാണ്. ചിത്രങ്ങൾ തന്റെ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച് മോഹൻലാൽ തന്നെയാണ് സിനിമ ഷൂട്ടിംഗ് ലൊക്കേഷനിൽ ജോയിൻ ചെയ്ത കാര്യം അറിയിച്ചത്.
ഉദയ കൃഷ്ണയാണ് ചിത്രത്തിന് രചന നിർവഹിക്കുന്നത്. മോഹൻലാൽ ആറാട്ടിൽ എത്തുന്നത് നെയ്യാറ്റിൻകര ഗോപൻ എന്ന കഥാപാത്രമായിട്ടാണ്.
സംവിധായകനും തിരക്കഥാകൃത്തും പറയുന്നത് കോമഡിക്കും ആക്ഷനും പ്രാധാന്യം നൽകി ഒരുക്കുന്ന സിനിമയാണ് ഇത് എന്നാണ്.
ഒരു തികഞ്ഞ മാസ് മസാല പടം