യുവ കാണാതെ മൃദുലയുടെ വീഡിയോ. കുഞ്ഞിനെ മൃദുലക്ക് പോലും കൊടുക്കാതെ യുവ

 ടെലിവിഷൻ പ്രേക്ഷകരുടെ കണ്ണിലുണ്ണിയാണ് മൃദുല വിജയിയും യുവ കൃഷ്ണയും. സീരിയലുകളിൽ നിറഞ്ഞുനിന്നിരുന്ന ഇവർ ഒന്നിച്ച് വിവാഹം കഴിക്കാൻ തീരുമാനിച്ചതും വലിയ വാർത്തയാവുകയും സോഷ്യൽ മീഡിയ ഏറെ ആഘോഷിച്ചത് ആയിരുന്നു ഇരുവരുടെയും വിവാഹം. മൃദുവ എന്ന യൂട്യൂബ് ചാനലും ഇവർക്കുണ്ട്, താങ്കളുടെ ഓരോ വിശേഷങ്ങൾ പങ്കുവെച്ചു മൃദുലയും യുവയും എത്താറുണ്ട്. 

മൃദുല ഗർഭിണിയാണ് എന്ന് പറഞ്ഞപ്പോഴും മൃദുലയെ സ്നേഹിക്കുന്നവർ ഏറെ സന്തോഷത്തോടെ തന്നെ ആയിരുന്നു ആ വാർത്ത കേട്ടിരുന്നത്. പിന്നീട് തന്റെ ഗർഭകാലത്തിലെ ഓരോ വിശേഷങ്ങൾ പങ്കുവെച്ച് ഇൻസ്റ്റഗ്രാമിലൂടെയും യൂട്യൂബിലൂടെയുടെയും താരം എത്തിയിരുന്നു.

ഓഗസ്റ്റ് 18 നാണ് മൃദുലക്കും യുവക്കും ഒരു കുഞ്ഞുമാലാഖ പെൺകുഞ്ഞ് ജനിച്ചിരുന്നത്. സന്തോഷം പങ്കുവെച്ച് മൃദുലയും കുഞ്ഞിന്റെ കൈ പിടിച്ചു നിൽക്കുന്ന ഒരു ചിത്രം പങ്കുവെച്ചാണ് ഇൻസ്റ്റഗ്രാമിലൂടെ അറിയിച്ചിരുന്നത്. ഓഗസ്റ്റ് 20 നായിരുന്നു മൃദുലയുടെ പിറന്നാൾ. ആശുപത്രിയിൽ വച്ച് തന്നെയാണ് മൃദുലയുടെയും പിറന്നാൾ ആഘോഷിച്ചിരുന്നത്. മൃദുലക്ക് ഒപ്പം പ്രസവത്തിനായി ലേബർ റൂമിലേക്ക് യുവയും പോയിരുന്നു. തങ്ങളുടെ യൂട്യൂബ് ചാനലിൽ ഡെലിവറി ബ്ലോഗിൽ വിശദീകരിച്ച് ഇതിനെക്കുറിച്ചു മൃദുലയും യുവയും  പറയുന്നുണ്ട്. 

ഇപ്പോഴിതാ കുഞ്ഞിനെ എടുത്ത് താലോലിക്കുന്ന അച്ഛൻ യുവയുടെ വീഡിയോ പങ്കുവെച്ചാണ്  മൃദുല എത്തിയിരിക്കുന്നത്. അച്ഛന്റെ പെൺകുഞ്ഞ് എന്നുപറഞ്ഞാണ് വീഡിയോ പങ്കുവെച്ചത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)
വളരെ പുതിയ വളരെ പഴയ