മകൻറെ ഒന്നാം പിറന്നാളിന് കേക്കിൽ കാട് ഉണ്ടാക്കി എമി ജാക്സൺ

  വിദേശ നായികമാർക്ക് ഇന്ത്യൻ സിനിമയിൽ ഏറെ സ്വീകാര്യത ലഭിക്കാറുണ്ട്. അതുകൊണ്ടുതന്നെ ഹോളിവുഡിൽ നിന്നും എത്തി ഇന്ത്യൻ സിനിമയിൽ തിളങ്ങുന്ന ഒരുപാട് നായികമാരുണ്ട്. ബോളിവുഡിൽ മാത്രമല്ല സൗത്ത്  ഇന്ത്യയിലും ഇങ്ങനെ എത്തിയ ഒരുപാട് നായികമാരുണ്ട്. അക്കൂട്ടത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള താരമാണ് എമി ജാക്സൺ. തമിഴിൽ ആര്യ പ്രധാനകഥാപാത്രത്തിൽ  എത്തിയ മദ്രാസിപ്പട്ടണം എന്ന ചിത്രത്തിലൂടെയായിരുന്നു എമി ജാക്സൺ ഇന്ത്യൻ സിനിമയിൽ എത്തുന്നത്. പിന്നീട് നിരവധി തമിഴ് ചിത്രങ്ങൾ ചെയുകയും എല്ലാം ആരാധകർ ഏറ്റെടുക്കുകയായിരുന്നു.


 അതുകൊണ്ടുതന്നെ ഇന്ത്യയിൽ വളരെ ആരാധക പിൻബലമുള്ള നായികയാണ് എമി ജാക്സൺ. അടുത്തിടെ സോഷ്യൽ മീഡിയ ഏറെ ആഘോഷമാക്കിയ സംഭവമായിരുന്നു എമി ഗർഭിണിയായതു മുതൽ കുഞ്ഞു ഉണ്ടായത് വരെയുള്ള ഓരോ നിമിഷങ്ങളും. 

തൻറെ ജീവിതത്തിലെ ഓരോ വിശേഷങ്ങളും ഫാൻസുമായി പങ്കുവയ്ക്കാറുണ്ട് നടി. ഇപ്പോഴിതാ മകൻ ആൻഡ്രിയാസിൻറെ ആദ്യ പിറന്നാൾ ആഘോഷിക്കുകയാണ് താരകുടുംബം. മകൻറെ ഒന്നാം പിറന്നാളിന് വളരെ മനോഹരമായ കേക്കാണ് നൽകിയിരിക്കുന്നത്.  നൽകിയിരുന്നത് കാടിൻറെ ആശയം വരുന്ന കേക്കാണ്. അതിഥികളെ സ്വീകരിക്കാൻ നീല കോട്ടിൽ വളരെ സുന്ദരൻ ആയിട്ടാണ് കുഞ്ഞ് ആൻഡ്രിയാസ് എത്തിയിട്ടുണ്ട് എത്തിയിരുന്നത്

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)
വളരെ പുതിയ വളരെ പഴയ