ഹൻസികയുടെ പിറന്നാൾ ഉത്സവമാക്കി കൃഷ്ണകുമാറിൻറെ വീട്

ഹൻസിക കൃഷ്ണ യുടെ പിറന്നാൾ ആഘോഷം ആക്കിയിരിക്കുകയാണ് കൃഷ്ണകുമാറിനെ കുടുംബം. കഴിഞ്ഞദിവസമാണ് ഹൻസിക കൃഷ്ണ പതിനഞ്ചാം പിറന്നാൾ ആഘോഷിച്ചത്. സോഷ്യൽ മീഡിയയിലൂടെ ഇതിൻറെ ചിത്രങ്ങൾ ഈ കുടുംബം പങ്കുവെച്ചിരിക്കുകയാണ്


. നടൻ കൃഷ്ണ കുമാറിനെയും സിന്ധു കൃഷ്ണനെയും ഏറ്റവും ഇളയ മകളാണ് ഹൻസിക കൃഷ്ണ. വീട്ടിലാണ് എല്ലാവരും ചേർന്ന് ഇത്തവണ ഹൻസികയുടെ പിറന്നാൾ ആഘോഷം ആക്കിയിരിക്കുന്നത്. മത്സ്യകന്യകയുടെ തീമിലാണ് പിറന്നാൾ പാർട്ടി ഒരുക്കിയിരിക്കുന്നത്. മത്സ്യകന്യകയുടെ തീമിൽ കേക്കും കടലിൻറെ പശ്ചാത്തലത്തിൽ കപ്പ് കേക്ക്കളും ഉണ്ടായിരുന്നു.


 വീട് ഇത്രയും അലങ്കരിച്ചിരിക്കുന്നത് ചേച്ചി അഹാന കൃഷ്ണയാണ്. വീടിൻറെ  ബാൽക്കണിയിൽ ആണ് പിറന്നാൾ പാർട്ടി ഒരുക്കിയിരിക്കുന്നത്. പിറന്നാൾ ദിനത്തിൽ അനിയത്തിക്ക് വേണ്ടി ഒരു സർപ്രൈസ് വീഡിയോയും അഹാന ഒരുക്കിയിരുന്നു. ഹൻസികയുടെ കുഞ്ഞിലെ  ഉള്ള നിമിഷങ്ങൾ കോർത്തിണക്കിയ ഒരു വീഡിയോ ആയിരുന്നു. അനുജത്തിമാരിൽ  അഹാന യ്ക്ക് ഏറ്റവും പ്രിയപ്പെട്ടത് 10 വയസ്സ് വ്യത്യാസമുള്ള ഈ കുഞ്ഞനുജത്തി ഹൻസികയോടാണ്.

 ആഹാന  അനിയത്തിക്ക് നൽകിയ ഈ സർപ്രൈസ് വീഡിയോ യൂട്യൂബിൽ ട്രെൻഡിങ്ങിൽ ഒന്നാമതാണ്. ഹൻസിക ക്കുവേണ്ടി ഇഷ്ടഗാനം ആയ കണ്ണാന്തുമ്പി പോരാമോ എന്ന പാട്ട് കൂടെ ഈ വീഡിയോ യിൽ പാടുന്നത് അഹാനയാണ് . 

കുഞ്ഞായിരിക്കുമ്പോൾ ചേച്ചി അഹാനയുടെ പാട്ടുകേട്ടാൽ മാത്രമായിരുന്നു ഹൻസിക ഉറങ്ങിയിരുന്നത്

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)
വളരെ പുതിയ വളരെ പഴയ