കോഴിക്കോട് ഹൈലൈറ്റ് മാളിൽ പൂർണിമ ഉദ്ഘാടനത്തിന്

  മലയാളി പ്രേക്ഷകരുടെ ഒന്നടങ്കം പ്രിയപ്പെട്ട താരകുടുംബം തന്നെയാണ് ഇന്ദ്രജിത്തിന്റെയും പൂർണിമയുടെയും. മക്കളായ പ്രാർത്ഥനാ ഇന്ദ്രജിത്ത് നക്ഷത്ര ഇന്ദ്രജിത് തുടങ്ങി എല്ലാവരും തന്നെ സോഷ്യൽ മീഡിയയിലെ താരങ്ങളാണ്. താര കുടുംബത്തിലെ പുതിയ വിശേഷങ്ങൾ എല്ലാം അറിയാൻ ആരാധകർ കാത്തിരിക്കാറുണ്ട്.

 മൂത്ത മകൾ പ്രാർത്ഥനാ ഇന്ദ്രജിത്ത് പിന്നണിഗാനരംഗത്ത് സജീവമായപ്പോൾ ഇളയമകൾ നക്ഷത്ര ഇന്ദ്രജിത് നർത്തകിയും അഭിനേത്രിയും ആയിട്ടാണ് തിളങ്ങിയിരിക്കുന്നത്. മക്കളുടെ വിശേഷങ്ങൾ എല്ലാം എപ്പോഴും ഇന്ദ്രജിത്തും പൂർണിമയും സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്.

 ഇപ്പോഴിതാ ഒരു ഉദ്ഘാടനത്തിനായി കോഴിക്കോട് എത്തിയിരിക്കുകയാണ് പൂർണിമ ഇന്ദ്രജിത്ത്. സ്വ ഡയമണ്ട്സിന്റെ കോഴിക്കോട് ഹൈലൈറ്റ് മാളിൽ ഉള്ള ഷോറൂം ഉദ്ഘാടനത്തിന് ആയിട്ടാണ് പൂർണിമ ഇന്ദ്രജിത്ത് കോഴിക്കോട് എത്തിയിരിക്കുന്നത്. മറൂൺ സാരിയിൽ അതിസുന്ദരി ആയിട്ടാണ് പൂർണിമ ഇന്ദ്രജിത്ത് എത്തിയിരിക്കുന്നത്. പൂർണിമ ഇന്ദ്രജിത്തിന്റെ ഡിസൈൻ കമ്പനിയായ പ്രാണ തന്നെ ഡിസൈൻ ചെയ്തിട്ടുള്ള സാരിയാണ് പൂർണിമ ധരിച്ചിരിക്കുന്നത്. ഉദ്ഘാടനത്തിന്റെ ചിത്രങ്ങളും വീഡിയോസും പങ്കുവച്ച് പൂർണിമ തന്നെയാണ് എത്തിയിരിക്കുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)
വളരെ പുതിയ വളരെ പഴയ