ബോളിവുഡ് നായികയാവാൻ പൂർണിമ ഇന്ദ്രജിത്

  ഹിന്ദി സിനിമയിൽ തിളങ്ങാൻ ഇനി പൂർണിമ ഇന്ദ്രജിത്ത്. ദേശീയ ചലച്ചിത്ര പുരസ്കാര ജേതാവ് സച്ചിൻ കുദൽഖറിൻറെ  ഹിന്ദി ഇംഗ്ലീഷ് ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാൻ ഒരുങ്ങി പൂർണിമ ഇന്ദ്രജിത്ത്. വിവാഹത്തിന് ശേഷം നീണ്ട നാളുകളായി അഭിനയത്തിന്  ഇടവേള നൽകിയിരുന്ന പൂർണിമ ഇന്ദ്രജിത്ത് വൈറസ് എന്ന് ആഷിക് അബു ചിത്രത്തിലൂടെയാണ് മലയാള സിനിമയിലേക്ക് മടങ്ങി എത്തിയിരുന്നത്. ഇതേ ചിത്രത്തിൽ ഭർത്താവ് ഇന്ദ്രജിത്ത് സുകുമാരൻ വേഷമിട്ടിരുന്നു. 

ആദ്യകാലങ്ങളിൽ സിനിമ-സീരിയൽ ടിവി പരിപാടികളിൽ പൂർണിമ മോഹൻ എന്ന പേരിൽ നിറഞ്ഞുനിന്നിരുന്ന താരമാണ് പൂർണിമ. രാജീവ് രവി സംവിധാനം ചെയ്യുന്ന തുറമുഖം എന്ന ചിത്രത്തിലും പൂർണിമ വേഷം ചെയ്യുന്നുണ്ട്. വിവാഹശേഷം കുടുംബജീവിതത്തിൽ തിരക്കിലാണെങ്കിലും പൂർണിമ അറിയപ്പെട്ട ഡിസൈനറായി കേരളത്തിൽ തുടരുന്നുണ്ടായിരുന്നു. കൊച്ചിയിൽ സ്വന്തമായി പ്രാണ എന്ന ബൊട്ടീക്കും പൂർണ്ണിമയുടെതായ് ഉണ്ട്.

 പുതിയ സിനിമയിലെ സഹപ്രവർത്തകർക്കൊപ്പം ഉള്ള പൂർണിമയുടെ ചിത്രമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. കോബാൾട്ട് ബ്ലൂ എന്ന സിനിമ സച്ചിൻ കുന്തൽകറിന്റെ ഇതേ പേരിലുള്ള നോവലിനെ ആസ്പദമാക്കി ഉള്ളതാണ് നെറ്റ്ഫ്ലിക്സ് വേണ്ടി ഓപ്പൺ എയർ ഫിലിംസ് ചെയ്യുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)
വളരെ പുതിയ വളരെ പഴയ