നസ്രിയ നാസിം തെലുങ്ക് സിനിമക്കായി ഹൈദരാബാദ്

 ആദ്യമായി തെലുങ്ക് സിനിമയിൽ അരങ്ങേറ്റം കുറിക്കുകയാണ് നസ്രിയ നാസിം. സിനിമയുടെ ചിത്രീകരണത്തിനായി ഹൈദരാബാദാണ് നസ്രിയ നാസീം ഉള്ളത്. ഹൈദരാബാദിൽ നിന്നുള്ള നസ്രിയയുടെ മനോഹരമായ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ആരാധകർ ഇപ്പോൾ ഏറ്റെടുത്തിരിക്കുന്നത്. നാനീയാണ് നായകൻ അന്റെ സുന്ദരനിക്കി എന്നാണ് സിനിമയ്ക്ക് പേര് നൽകിയിരിക്കുന്നത്. ഫഹദ് ഫാസിലിന്റെ നായികയായി ആദ്യമായി ബാംഗ്ലൂർ ഡേയ്സിൽ എത്തിയതിന് ശേഷം വിവാഹത്തോടെ സിനിമയിൽ നിന്നും മാറി നിൽക്കുകയായിരുന്നു നസ്രിയ നാസിം. പക്ഷേ ഒരു ഇടവേളയ്ക്കു ശേഷം അഞ്ജലി മേനോൻ സംവിധാനം ചെയ്ത പൃഥ്വിരാജ് നായകനായ കൂടെയിലൂടെ നസ്രിയ തിരിച്ചെത്തിയിരുന്നു. പിന്നീട് ഫഹദിന്റെ തന്നെ നായികയായി ട്രാൻസിലും നസ്രിയ എത്തിയിരുന്നു. റിലീസിനു മുൻപ് ഒരു പ്രചരണവും ഇല്ലാതെ അതിഥി വേഷത്തിൽ ദുൽഖർ സൽമാൻ നിർമ്മിച്ച ഗ്രിഗറി നായകനായ മണിയറയിലെ അശോകനിലും നസ്രിയ അഭിനയിച്ചിരുന്നു.

1 അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
വളരെ പുതിയ വളരെ പഴയ