വിവാഹമോചന വാർത്ത സത്യം ഒന്നിച്ചെത്തി സാമന്തയും നാഗചൈതന്യയും

 ഏറെനാളായി സോഷ്യൽ മീഡിയ ചർച്ച ചെയ്തിരുന്ന വാർത്തയായിരുന്നു നടി സാമന്തയും നാഗചൈതന്യയും തമ്മിലുള്ള വിവാഹമോചനത്തെക്കുറിച്ച്. സാമന്ത തന്റെ സോഷ്യൽ മീഡിയ പേജുകളിൽ നിന്നും പേരുമാറ്റി, അതോടെ ആയിരുന്നു ആരാധകരിൽ സംശയം ഉടലെടുത്തിരുന്നു. ഇതിൽ പിന്നെ നിരവധി വാർത്തകളായിരുന്നു ഇതേക്കുറിച്ച് പുറത്തുവന്നിരുന്നത്.

ഇതുവരെ ഒരു പ്രതികരണവും നടത്താതിരുന്ന സാമന്തയും നാഗചൈതന്യയും ഇപ്പോഴിതാ തങ്ങളുടെ ഇൻസ്റ്റഗ്രാം പേജിൽ ഒരേപോലെയുള്ള ഒരു പോസ്റ്റും ആയാണ് എത്തിയിരിക്കുന്നത്, പോസ്റ്റിൽ കുറിച്ചിരിക്കുന്നത് ഇങ്ങനെയാണ് ഞങ്ങളെ സ്നേഹിക്കുന്നവരോട്, ഞങ്ങൾ രണ്ടു പേരും ഒരു പാട് ആലോചിച്ചെടുത്ത തീരുമാനമാണ് ഭാര്യ ഭർത്താവ് എന്ന പദവികൾ ഞങ്ങൾ ഒഴിയാൻ തീരുമാനിച്ചിരിക്കുന്നു. ഞങ്ങളുടെ ബന്ധത്തിന്റെ കാരണമായിരുന്നു 10 വർഷത്തെ സൗഹൃദം ഭാഗ്യമായി കണക്കാക്കുകയും ഇനിയങ്ങോട്ടും നല്ല സുഹൃത്തുക്കളായി തുടരുകയും ചെയ്യും.

 പ്രിയപ്പെട്ട ആരാധകരോടും ഞങ്ങളെ സ്നേഹിക്കുന്നവരോട് മാധ്യമപ്രവർത്തകരോടും പറയാനുള്ളത് ഈ സമയത്ത് ഞങ്ങളുടെ സ്വകാര്യതയെ മാനിക്കുകയും ഞങ്ങൾ ഇതിൽ നിന്നും മാറികടക്കുന്നതുവരെ ഞങ്ങളുടെ കൂടെ നിൽക്കണം എന്നുള്ളതാണ്. ഇതുവരെയുള്ള സ്നേഹങ്ങൾ ഇതെല്ലാം ഒരുപാട് നന്ദി.

 ഇങ്ങനെയാണ് സാമന്തയും നാഗചൈതന്യയും പോസ്റ്റുമായി എത്തിയിരിക്കുന്നത് ഇവർ വേർപിരിയുന്നു എന്ന വാർത്ത ഇവരിൽ ഇന്നുതന്നെ കേട്ടതോടെ ഞെട്ടലിലാണ് സ്നേഹിച്ചിരുന്ന ആരാധകർ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)
വളരെ പുതിയ വളരെ പഴയ