ഐശ്വര്യ ലക്ഷ്മിയുടെ അർച്ചന നോട്ട് ഔട്ട് ടീസർ പുറത്ത്

 ഐശ്വര്യ ലക്ഷ്മി കേന്ദ്ര കഥാപാത്രമായി എത്തുന്ന സിനിമയാണ് അർച്ചന നോട്ട് ഔട്ട്. അഖിൽ അനിൽകുമാറാണ് ചിത്രത്തിന്റെ സംവിധായകൻ. സിനിമയുടെ ടീസർ പുറത്തു വന്നിരിക്കുകയാണ്. 

വിവാഹ ആലോചനകൾ 31 എണ്ണം വരുകയും. പിനീട് അർച്ചനയുടെ ജീവിതത്തിൽ നടക്കുന്ന അപ്രദീക്ഷിത സംഭവങ്ങളുമാണ് സിനിമ പറയുന്നത്. വിവാഹത്തെ ചുറ്റിപ്പറ്റിയാണ് സിനിമയുടെ കഥ. മാര്‍ട്ടിന്‍ പ്രക്കാട്ട്, സിബി ചാവറ, രഞ്ജിത് നായര്‍ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.


സിനിമയുടെ ആര്‍ട്ട് ഡയറക്ടര്‍ രാജേഷ് പിയാണ് . വസ്ത്രലങ്കാരം നിർവഹിച്ചത് സമീറ സനീഷ്, മേക്കപ്പ് ചെയ്തിരിക്കുന്നത് റോണക്‌സ് സേവിയര്‍. പരസ്യകല കൈകാര്യം ചെയ്തത് ഓള്‍ഡ് മോങ്ക്‌സ്, വാർത്ത പ്രചരണം എ.എസ്. ദിനേശ് എന്നിവരാണ്.


ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചിത്രത്തിലൂടെയാണ് ഐശ്വര്യയുടെ തുടക്കം. മയാനദിയിലൂടെയാണ് കൂടുതൽ ശ്രെദ്ധ നേടുന്നത്. എപ്പോൾ ഐശ്വര്യ ലെക്ഷ്മിയുടേതായി നിരവധി ചിത്രങ്ങളാണ് അണിയറയിൽ പുരോഗമിക്കുന്നത്. കുമാരി, ബിസ്‌മി സ്പെഷ്യൽ എന്നിവയാണ് അതിൽ ചിലത്. മാത്രമല്ല മണിരത്നം തമിഴിൽ സംവിധാനം ചെയുന്ന പൊന്നിയിൽ സെൽവനിലും മലയാളത്തിന് പുറമെ ഐശ്വര്യ അഭിനയിക്കുന്നുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)
വളരെ പുതിയ വളരെ പഴയ